Sunday 7 August 2011

മാമ്മലശ്ശേരി-എന്റെ ഗ്രാമം


മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയുടെ ഐതിഹ്യം
റണാകുളം ജില്ലയില്‍ പിറവത്തിനും രാമമംഗലത്തിനും മദ്ധ്യേ ചരിത്രമുറങ്ങുന്ന മാമ്മലശ്ശേരി എന്ന അനുഗ്രഹീതമായ സ്ഥലത്ത്‌ 1100 വര്‍ഷത്തോളം പഴക്കമുള്ള മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി പ്രൌഢഗംഭീരമായി നിലകൊള്ളുന്നു. 1159 ഓക്ടോബര്‍ മാസം 12, (കന്നി മാസം,29)- നായിരുന്നു, ഈ പള്ളിയുടെ കല്ലിട്ട പെരുന്നാള്‍. ഈ പള്ളിയുടെ പിറവിക്കു പിന്നില്‍ ഒരു ഐതീഹ്യം ഉണ്ട്‌. ഇവിടെ അടുത്തു തന്നെ ഉള്ള പിറവം പള്ളിയില്‍ കുര്‍ബ്ബാനക്കു പോകുന്നവര്‍ ഒരു വിചിത്ര ആചാരത്തെ നേരിടേണ്ടിയിരുന്നു. അവിടെ കുര്‍ബ്ബാനക്കായി വാതിലിലൂടെ കയറുന്നവര്‍, വാതിലിനു കുറുകെ കപ്യാര്‍ പിടിക്കുന്ന കൈയ്യിനു കീഴിലൂടെ കുമ്പിട്ടു വേണമായിറുന്നു അകത്തു പ്രവേശിക്കാന്‍. ഒരു ദിനം 'മറ്റമ്മേല്‍ മുത്തി' എന്ന ഒരു സ്ത്രീ അവിടെ ചെല്ലുകയും, അവര്‍ക്കും ഇതേ ദുരിതം നേരിടുകയും ചെയ്തു. കുനിയാതെ അവര്‍ക്കു പള്ളിക്കകത്തേക്കു കയറാന്‍ കഴിയുമായിരുന്നില്ല. ഒരു വല്യ കുടുംബത്തില്‍ ജീവിച്ചു വന്ന അവര്‍ക്കു ഇതു ശരിയായി തോന്നിയില്ല. അവര്‍ കുര്‍ബ്ബാന കൈക്കൊള്ളാതെ തിരിച്ച്‌ സ്വദേശമായ മാമ്മലശ്ശേരിയില്‍ വരികയും അവിടെ ഒരു പ്രദേശം കണ്ടു അവിടെ പള്ളി നിര്‍മ്മിക്കാനുറക്കുകയും ചെയ്തു. പക്ഷെ 'ഇഞ്ചക്കാടിനാല്‍' നിറഞ്ഞ അവിടം വെട്ടിത്തെളിക്കണമായിരുന്നു. ബുദ്ധിമതിയായ ആ സ്ത്രീ, അവിടുത്തെ നാട്ടുകാരുടെ മുന്നില്‍ വച്ച്‌ കുറെ സ്വര്‍ണ്ണനാണയങ്ങള്‍ ആ കാട്ടിലേക്കെറിയുകയും, നാട്ടുകാര്‍ ആ നാണയങ്ങള്‍ക്കായി അവിടം വെട്ടിത്തെളിക്കുകയും ചെയ്തു. അങ്ങനെ വൃത്തിയാക്കപ്പെട്ട അവിടെ പള്ളി പണിയുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം.

Mammalassery Mar-Michael Church

The Mammalassery, Mar Michael Church is 1100 years old church, situated in Ernakulam district, between Piravom and Ramamangalam (India - Kerala). The 'Laid-Stone Day' of this church was on October-12-1159(Kanni,29 - in Malayalam month). There is an interesting story behind the birth of this church. The 'Piravom Church' , one of the nearest church to Mammalassery had a strange way of treatment to those who were visited the church for Holy Qurbana(Holy Offering). The people who want to enter inside the church through the door were blocked by the hand of the person of the church(call 'Kapyaar' in Malayalam[helper of the Priest]) and they have go below the crossed hand. One day a lady called 'Mattammel Muthy' had faced the same problem. She felt this as 'strange' because she is from a rich family. She came back to her native without attending the 'Holy Offering' and found a place to build a church. But the place which she found for the church, was full of bushes (with special plants found in Kerala,call 'Incha'-Inchakkad). The clever lady had an idea. She thrown some gold coins to that area infront the natives. For getting those coins they cleaned that area. Then the church was built in that place, which is now popularized as Mammalassery Mar Michael Church.

Tuesday 9 June 2009

കഥ

ഈയാമ്പാറ്റകൾ

നിധി തേടുന്നവർ,ഭാഗ്യം തേടുന്നവർ,അങ്ങനെയങ്ങനെ എത്രയെത്ര പേർ,ലക്ഷ്യത്തിലേക്കുള്ള കഠിനപ്രയാണം നടത്തുന്നു.എന്നാൽ അവരിൽ വിജയം കാണുന്നവർ അധികം പേരുണ്ടാവില്ല.അതുപോലാണിവിടേയും.എത്രപേരാണു അവർ.ഏതോ ഒരു വലിയ ലക്ഷ്യത്തിലേക്കാണു ആ പ്രയാണമെന്നു ഒറ്റ നോട്ടത്തിലറിയാം.നിരവധി പേരുണ്ടായിരുന്നു അവർ.കുറെ നേരമായി ആ യാത്ര ആരംഭിച്ചിട്ട്‌.ഇതിനകം പലതും തോറ്റുപിന്മാറി.ചിലർ ദുർവ്വിധിക്കിടയായി മരിക്കുകയും ചെയ്തു.ഇതൊന്നും കാണാതെയും കണക്കാക്കാതെയും ബാക്കിയുള്ളവർ യാത്ര തുടരുകയാണു,അവരുടെ ലക്ഷ്യത്തിലേക്ക്‌!ആ യാത്രയിൽ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെ അവർ പ്രയാസത്തോടെയാണെങ്കിലും തരണം ചെയ്തുകോണ്ടിരുന്നു.തങ്ങൾക്ക്‌ മുൻപേ പോയ പലരും മരിച്ചു പുതഞ്ഞു കിടക്കുന്നതും,മരണത്തെ മുഖാമുഖം കാണുന്നതും അവർ കണ്ടു.പക്ഷെ,ലക്ഷ്യത്തിനു പ്രാധാന്യം നൽകുന്ന അവർ യാത്ര തുടർന്നു കൊണ്ടേയിരുന്നു.അതിലേക്കെത്താൻ അവരെന്തു നടപടിയും സ്വീകരിക്കും.കൂടെയുള്ളവരെ ബലികൊടുത്തു ലക്ഷ്യം കാണാനും അവർക്കു വിരുതേറും.ഉരുകിയൊലിക്കുന്ന ദ്രാവകത്തിൽപ്പെട്ട്‌ പലരും ഇതിനിടയിൽ മരിക്കുന്നുമുണ്ട്‌,കേട്ടോ.അതാ,അവർ എകദേശം ലക്ഷ്യത്തിലെത്താറായിരിക്കുന്നു.കനത്തചൂട്‌ അവരിൽ കടുത്ത ആഘാതമേൽപ്പിക്കുന്നുണ്ട്‌.അതാ,അതിൽ ചിലർ മരിച്ചു വീഴുന്നു.അഹോ,എന്തൊരു ദുർവ്വിധിയാണിത്‌!ശേഷിക്കുന്നവർ വീണ്ടും കയറി നെറുകയിലെത്തൂന്നുണ്ട്‌.എന്നാൽ ഏതാനും നിമിഷങ്ങൾക്കകം അവരും മരിച്ചു വീഴുകയാണു.ഇനിയാരും ആ സംഘത്തിൽ ശേഷിക്കുന്നില്ല.എല്ലാവരും അവരവരുടെ ജീവിതം നിമിഷങ്ങൾ കൊണ്ട്‌ ത്യജിച്ചിരിക്കുന്നു."ഹോ!,കറണ്ട്‌ വന്നല്ലോ,ആശ്വാസം.മോളേ,രേണൂ ഈ മെഴുകുതിരി കെടുത്തി അകത്തേക്ക്‌ വച്ചോളൂ.എന്നിട്ട്‌ താഴെ ചത്തുകിടക്കുന്ന ആ പ്രാണികളെ ഒക്കെ ഒന്നടിച്ചു വാരികളഞ്ഞേക്ക്‌.കേട്ടോ?"മനുഷ്യജീവിതത്തിലും ഇതു തന്നെയാണു സംഭവിക്കുന്നത്‌.ഒരു നിമിഷത്തിന്റെ മൂഢതയിൽ ജീവിതം പാഴാക്കുന്നു,വ്രഥാ പാഴ്ക്കനവുകൾക്കു പുറകെ നടന്ന്.

കവിത

യോഗം

"മകനേ,നിനക്കു രാജയോഗം!"
ജ്യോത്സ്യൻ,ചൊല്ലിയതു കേട്ടു ഭ്രമിച്ചു ഞാൻ-
തേടിയിറങ്ങിയാ,യോഗത്തെ.
കനവുകളനവധി നെയ്തു ഞാൻ,
കടങ്ങളനവധി വാങ്ങി ഞാൻ.
ചിന്തിച്ചില്ലാ,ഞാൻ ഭാവിയെപ്പറ്റിയെന്തെന്നാൽ,
രാജയോഗമതെനിക്കുണ്ടല്ലോ.
സ്വത്തുക്കൾ പണയം വച്ചു എടുത്തൂ,
ആഡംബര വസ്തുക്കളനവധി ഞാൻ.
വന്നില്ല,രാജയോഗമിനിയും-
വറ്റാത്ത പ്രതീക്ഷയുമായ്‌, ഞാനും.
ഒരുനാൾ വന്നു "അത്‌"എൻ കൈയ്യിൽ,
രാജയോഗമല്ലതു,ജപ്തി നോട്ടീസ്‌!
തലപെരുത്തെന്റെ ബോധം മറഞ്ഞുപോയ്‌.
രാജയോഗം ചതിച്ചതിൽ,വിങ്ങിയെൻ മനമേറെനാൾ.
ശിഷ്ടകാലമെനിക്കൊരു യോഗമുണ്ടായ്‌,
നാടാകെ തെണ്ടി നടപ്പാൻ.
അതെ,അതുതന്നെ,ശകടയോഗം!

Tuesday 16 December 2008

മാമ്മലശ്ശേരി-എന്റെ ഗ്രാമം

മാമ്മലശ്ശേരിയിലെ പുതിയ സംഭവങ്ങള്‍

മാമ്മലശ്ശേരിയില്‍ പുതിയ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌.കൃഷി വീണ്ടും സജീവമായിത്തുടങ്ങി.പാടങ്ങള്‍ ഹരിതഭംഗിയില്‍ നീരാടുകയാണു.മാറ്റങ്ങള്‍ ആളുകളുടെ ജീവതത്തിലും വന്നിട്ടുണ്ട്‌.സാങ്ഗേതിക വിദ്യയിലെ പുരോഗതിയാല്‍ പല വീടുകളിലും കമ്പ്യൂറ്റര്‍-ഇണ്റ്റെര്‍നെറ്റ്‌ വന്നുതുടങ്ങിയിരിക്കുന്നു.സാറ്റാലൈറ്റ്‌-ഡിഷ്‌ മിക്കയിടത്തും ആയി കഴിഞ്ഞിരിക്കുന്നു.വാഹനങ്ങളും മിക്കവര്‍ക്കും ആയി.അങ്ങനെ പുരോഗതിയുടെ പാതയിലേക്കു ഈ കൊച്ചു ഗ്രാമവും.




മാമ്മലശ്ശേരിയിലെ ഹരിതഭംഗിയാര്‍ന്ന പാടങ്ങള്‍. (The Greenish Village Farms In MAMMALASSERY.)



പച്ചക്കറി കൃഷി. (Vegetable Cultivation.)


NEW HAPPENINGS IN MAMMALASSERY

There is some new things have happened in Mammalassery. Agriculture activities are going on it’s full swing. The Farms have got a Greenish Touch.Some changes are happened in people’s life style also. It is because of the technological growth. Here are some houses Computer with Internet connection, Satalite-Dishes etc. which changes the overall style of this village. Most of the people have their own vehicles .In short our village has entered in the development race.




ജലസേചനത്തിനായുള്ള കനാല്‍.(Canal For Irrigation.)



ഈയിടെ പുതുക്കിപണിത കുളം.(Recently Renovated Pond.)